സ.സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും

ഇ.എം.എസ് സ്മൃതി 2024 | EMS Smrithi 2024
ജൂണ്‍ 13,14 തൃശ്ശൂര്‍| June 13,14 Thrissur
സ.സീതാറാം യച്ചൂരി ഉദ്ഘാടനം ചെയ്യും
ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ പ്രമുഖസ്ഥാനമാണ് ഇ.എം.എസിനുള്ളത്. മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സാഹചര്യങ്ങളെ വിലയിരുത്താനും ഇടപെടല്‍ സാധ്യതകള്‍ രൂപപ്പെടുത്താനും നിരന്തരം യത്നിച്ച കമ്മ്യൂണിസ്റ്റ് നേതാവാണദ്ദേഹം. സര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിനകത്തെ ചലനങ്ങളെ സസൂക്ഷമം വിലയിരുത്തി സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്ന അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനും മാര്‍ക്സിയന്‍ കാഴ്ചപ്പാടിലൂടെ സമകാലീന പ്രശ്നങ്ങള മനസ്സിലാക്കാനുമുള്ള വേദി എന്ന നിലയിലാണ് ഇ.എം.എസ് നമ്മെ വിട്ടുപിരിഞ്ഞ 1998 മുതല്‍ തുടര്‍ച്ചയായി കോസ്റ്റ്ഫോര്‍ഡും വര്‍ഗബഹുജനസംഘടനകളും സംയുക്തമായി സ്മൃതി തൃശൂരില്‍ […]