ഇന്നത്തെ കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ വ്യക്തികളില്‍ പ്രമുഖസ്ഥാനമാണ് ഇ.എം.എസിനുള്ളത്. മാര്‍ക്സിയന്‍ ദര്‍ശനങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ത്യന്‍ സാഹചര്യങ്ങളെ വിലയിരുത്താനും ഇടപെടല്‍ സാധ്യതകള്‍ രൂപപ്പെടുത്താനും നിരന്തരം യത്നിച്ച കമ്മ്യൂണിസ്റ്റ് നേതാവാണദ്ദേഹം. സര്‍വ്വദേശീയ കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തിനകത്തെ ചലനങ്ങളെ സസൂക്ഷമം വിലയിരുത്തി സാധാരണ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ അതീവ ശ്രദ്ധ ചെലുത്തിയിരുന്ന അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നതിനും മാര്‍ക്സിയന്‍ കാഴ്ചപ്പാടിലൂടെ സമകാലീന പ്രശ്നങ്ങള മനസ്സിലാക്കാനുമുള്ള വേദി എന്ന നിലയിലാണ് ഇ.എം.എസ് നമ്മെ വിട്ടുപിരിഞ്ഞ 1998 മുതല്‍ തുടര്‍ച്ചയായി കോസ്റ്റ്ഫോര്‍ഡും വര്‍ഗബഹുജനസംഘടനകളും സംയുക്തമായി സ്മൃതി തൃശൂരില്‍ സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ വര്‍ഷം നമ്മള്‍ ചര്‍ച്ച ചെയ്ത വിഷയം മാര്‍ക്സിസവും ശാസ്ത്രസാങ്കേതിക വിദ്യകളും എന്നതായിരുന്നു. ജനാധിപ്ത്യം സമത്വം ലിംഗം ജാതി സമകാലീന ഇന്ത്യയില്‍ എന്നതാണ് നാം ഈ വര്‍ഷം ചര്‍ച്ച ചെയ്യുന്നത്. ലിംഗത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തില്‍ കടുത്ത വിവേചനം നിലനില്‍ക്കുന്ന സമൂഹമാണ് നമ്മുടേത്. ചരിത്രപരമായി രൂപപ്പെട്ടുവന്ന അസന്തുലിതമായ ബന്ധനങ്ങള്‍ ജനാധിപത്യത്തിന്റെയും തുല്യതയുടേയും അടിസ്ഥാനത്തില്‍ പുനര്‍ നിര്‍വചിക്കേണ്ടതുണ്ട്. അര്‍ഹമായ പങ്കും പദവിയും ലിംഗപരമായ വ്യത്യാസങ്ങളുടെ കാരണത്താല്‍ നിഷേധിക്കപ്പെടുന്നത് ജനാധിപത്യ സമൂഹത്തിന് ഉതകുന്നതല്ല. മതത്തിന്റെയും ജാതിയുടേയും കെട്ടുകളില്‍ മനുഷ്യരെ തളച്ചിട്ട് വര്‍ഗീയത വളര്‍ത്തി രാഷ്ട്രീയ അധികാരം കൈപ്പടിയിലാക്കുന്നതിനുള്ള കൌശലങ്ങളാണ് വലതുപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തുന്നത്. ജനങ്ങള്‍ വര്‍ഗ്ഗ അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്നതിനെ തടയുക എന്ന ലക്ഷ്യവും ഈ ഉദ്യമത്തിനുണ്ട്. ഇത്തരം പ്രശ്നങ്ങളെ വസ്ഥുനിഷ്ഠമായി വിശകലനം ചെയ്തു കൊണ്ടു മാത്രമേ ജനാധിപത്യം തുല്യത തുടങ്ങിയ മൂല്യങ്ങള്‍ നിലനില്‍ക്കുന്ന സമൂഹസൃഷ്ടിക്കായുള്ള പരിശ്രമങ്ങള്‍ക്ക് രൂപം നല്‍കാന്‍ കഴിയൂ.
ഇ.എം.എസ് സ്മൃതിയുടെ നാളിതുവരെയുള്ള വിജയകരമായ നടത്തിപ്പിന് പൂര്‍ണമായും ദത്ത് മാഷിനോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു. സ്മൃതിയുടെ എല്ലാ പ്രവര്‍ത്തനങ്ങളും മാഷാണ് ചെയ്തിരുന്നത്. കഴിഞ്ഞ വര്‍ഷത്തെ സ്മൃതിക്ക് മാഷിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നില്ലെങ്കിലും അതിനായുള്ള എല്ലാ അണിയറപ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാക്കിയാണ് മാഷ് നമ്മെ വിട്ടു പിരിഞ്ഞത്. സ്മൃതിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ദത്ത് മാഷിനോടൊപ്പം ഉണ്ടാവുകയും മാഷിന്റെ അഭാവതത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഇ.എം.എസ് സ്മൃതിക്ക് ചുക്കാന്‍ പിടിച്ച പ്രൊഫ. എം. മുരളീധരന്‍ ഇന്ന് നമ്മോടൊപ്പമില്ല. ഇവരെ സ്നേഹപൂര്‍വം സ്മരിക്കുന്നു.
എല്ലാവരേയും സവിനയം ക്ഷണിക്കുന്നു.